play-sharp-fill
മോസ്‌കോ കവല’; രാഷ്‌ട്രീയത്തിലെ അഴുക്കുചാലുകൾക്ക്‌ നേരേ പിടിച്ച കണ്ണാടി..!സമകാലിക പൊതുപ്രവർത്തനത്തിന്റെ ജീർണിച്ച മുഖം ബീഭത്സമായി തുറന്നുകാട്ടുന്ന ചിത്രം; അണിയറയിലും അരങ്ങത്തും കോട്ടയം സ്വദേശികൾ

മോസ്‌കോ കവല’; രാഷ്‌ട്രീയത്തിലെ അഴുക്കുചാലുകൾക്ക്‌ നേരേ പിടിച്ച കണ്ണാടി..!സമകാലിക പൊതുപ്രവർത്തനത്തിന്റെ ജീർണിച്ച മുഖം ബീഭത്സമായി തുറന്നുകാട്ടുന്ന ചിത്രം; അണിയറയിലും അരങ്ങത്തും കോട്ടയം സ്വദേശികൾ

സ്വന്തം ലേഖകൻ

കോട്ടയം:’ബൂർഷ്വാ രാഷ്‌ട്രീയം’ എന്ന്‌ പുരോഗമനവാദികൾ വിശേഷിപ്പിക്കുന്ന സമകാലിക പൊതുപ്രവർത്തനത്തിന്റെ ജീർണിച്ച മുഖം ഏറ്റവും ബീഭത്സമായി തുറന്നുകാട്ടുന്നതിൽ ബിനോയ്‌ വേളൂർ എന്ന നവാഗത സംവിധായകൻ അസൂയാവഹമായ വിജയമാണ്‌ കൈവരിച്ചിരിക്കുന്നതെന്ന്‌ ‘മോസ്‌കോ കവല’ കണ്ടിറങ്ങുന്ന ശരാശരി പ്രേക്ഷകർ കൈയടിച്ച്‌ സമ്മതിക്കും.


‘സിനിമ കാണാനുള്ളതാണ്‌ പറഞ്ഞ്‌ പെരുപ്പിക്കാനുള്ളതല്ല. അതും തിയറ്ററിൽ തന്നെ കാണുകയും വേണം’ എന്ന പക്ഷക്കാരനാണ്‌ ബിനോയ്‌. മമ്മൂട്ടി ചിത്രം പോലും തിയറ്റർ റിലീസിന്‌ വിഷമിക്കുന്ന കാലത്താണ്‌ സിനിമയുടെ എ ടു ഇസഡ്‌ ഒറ്റയ്‌ക്ക്‌ നിർവ്വഹിച്ച്‌ ഈ ചെറുപ്പക്കാരൻ ചിത്രം തിയറ്ററിൽ കാണിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഓൺലൈൻ റിലീസ്‌ ഉണ്ടോ’ എന്ന ചോദ്യത്തിന്‌ നൽകിയ മറുപടിയിലാണ്‌ സിനിമയെടുക്കുന്നതിനേക്കാൾ കഷ്ടപ്പാട്‌ അതൊന്ന്‌ റിലീസ്‌ ചെയ്യാനാണെന്ന്‌ അദ്ദേഹം പറഞ്ഞത്‌. എന്തായാലും ഈ പ്രൊഫഷനിൽ ബിനോയ്‌ എന്ന കോട്ടയംകാരന്‌ ഭാവിയുണ്ടെന്ന്‌ സിനിമ കണ്ടവർ ആശംസിച്ചു.

ശരാശരി പ്രേക്ഷകനെ മനസിൽ കണ്ട്‌ എടുത്ത സിനിമയാണിത്‌. രാഷ്‌ട്രീയ കേരളത്തിലെ അഴുക്കുചാലുകൾക്ക്‌ നേരേ പിടിച്ച കണ്ണാടി എന്ന്‌ കഥയെ സംഗ്രഹിക്കാം. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പിന്നാമ്പുറം എത്ര ജുഗുപ്‌സാവഹമാണെന്ന തോന്നലാണ്‌ ഒരു പക്ഷേ ഈ ചിത്രം സമ്മാനിക്കുന്നത്‌. പ്രഥമ ചിത്രം ആയിട്ടും സംവദിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സീൻ പോലും ഇതിലില്ല എന്നതിൽ സംവിധായകന്‌ അഭിമാനിക്കാം.

അണിയറയിലും അരങ്ങത്തും എല്ലാവരും കോട്ടയംകാർ എന്നതാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. അഭിനേതാക്കൾ ഒന്നിനൊന്ന്‌ മെച്ചം. ബാബു നമ്പൂതിരി കസറി എന്ന്‌ തന്നെ പറയാം. ക്യാമറയാണ്‌ എടുത്ത്‌ പറയേണ്ട മറ്റൊരു ഘടകം. രാത്രിയും പകലും വേർതിരിച്ചറിയാനാവാത്ത ചില ദൃശ്യാനുഭവം അടുത്ത കാലത്ത്‌ കണ്ടത്‌ തികട്ടി വരുന്നു.

ആ കുഴപ്പമില്ലെന്ന്‌ മാത്രമല്ല നല്ല ദൃശ്യപരതയാണ്‌ മോസ്‌കോ കവലയെ ശ്രദ്ധേയമാക്കുന്നത്‌. സിനിമയ്‌ക്ക്‌ ചേരുന്ന പാട്ടും ഈണവും പശ്ചാത്തല സംഗീതവും പ്രത്യേക പ്രശംസ അർഹിക്കുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നത്‌ പോലെതന്നെ കേരളത്തിലെ ഏത്‌ നാട്ടിൻപുറവുമായും ചിത്രത്തിന്‌ സംവദിക്കാനാവും. അത്ര കൈയടക്കത്തോടെയാണ്‌ ചിത്രത്തിന്റെ നിർമിതിയും സാങ്കേതികതയും.