കോട്ടയം കെഎസ്ആർടിസിക്ക് സമീപം അനാശാസ്യക്കാർ തങ്ങുന്ന സ്ഥലത്തുകൂടി  കറങ്ങിനടന്ന യുവാവിനേയും പെൺകുട്ടിയേയും ചോദ്യം ചെയ്ത പിങ്ക് പൊലീസിന് നേരെ സദാചാര ​ഗുണ്ടായിസം;  മോളേ എത്ര വയസായി, എവിടെപോകുന്നു എന്ന് അന്വേഷിച്ച പിങ്ക് പൊലീസിന്റെ ജോലി തടസപ്പെടുത്തിയും, വെല്ലുവിളിച്ചും യുവാവും പെൺകുട്ടിയും; വഴിയെപോകുന്ന അണ്ടനും, അടകോടനും മെക്കിട്ട് കേറാനുള്ളതാണോ കേരള പൊലീസ്?

കോട്ടയം കെഎസ്ആർടിസിക്ക് സമീപം അനാശാസ്യക്കാർ തങ്ങുന്ന സ്ഥലത്തുകൂടി കറങ്ങിനടന്ന യുവാവിനേയും പെൺകുട്ടിയേയും ചോദ്യം ചെയ്ത പിങ്ക് പൊലീസിന് നേരെ സദാചാര ​ഗുണ്ടായിസം; മോളേ എത്ര വയസായി, എവിടെപോകുന്നു എന്ന് അന്വേഷിച്ച പിങ്ക് പൊലീസിന്റെ ജോലി തടസപ്പെടുത്തിയും, വെല്ലുവിളിച്ചും യുവാവും പെൺകുട്ടിയും; വഴിയെപോകുന്ന അണ്ടനും, അടകോടനും മെക്കിട്ട് കേറാനുള്ളതാണോ കേരള പൊലീസ്?

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കെഎസ്ആർടിസിക്ക് സമീപം അനാശാസ്യക്കാർ തങ്ങുന്ന സ്ഥലത്തുകൂടി കറങ്ങിനടന്ന യുവാവിനേയും പെൺകുട്ടിയേയും ചോദ്യം ചെയ്ത പിങ്ക് പൊലീസിന് നേരെ സദാചാര ​ഗുണ്ടായിസം. കെഎസ്ആർടിസിക്ക് സമീപത്തും, തീയറ്റർ റോഡിലുമായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിമുതൽ അഞ്ച്മണിവരെ കറങ്ങിനടന്ന യുവാവിനേയും, പെൺകുട്ടിയേയും പിങ്ക് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു

പെൺകുട്ടിക്ക് പ്രായക്കുറവാണെന്ന് തോന്നിയതിനെത്തുടർന്ന് എത്ര വയസായെന്നും, എവിടെപോകുന്നുവെന്നും അന്വേഷിച്ച പിങ്ക് പൊലീസിനെ വെല്ലുവിളിക്കുകയായിരുന്നു യുവാവും പെൺകുട്ടിയും.

ചോദ്യം ചെയ്തതിൽ പ്രകോപിതരായ യുവാവും യുവതിയും തങ്ങളെ സഭ്യത പഠിപ്പിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥയെ വിരട്ടുകയായിരുന്നു. യുവാവും, പെൺകുട്ടിയും പല തവണ പ്രകോപനപരമായി സംസാരിച്ചെങ്കിലും വളരെ മാന്യമായി പക്വതയോടുകൂടിയാണ് പൊലീസ് ഉദ്യോ​ഗസ്ഥ പ്രതികരിച്ചത്. പിങ്ക് പൊലീസിലെ ഉദ്യോ​ഗസ്ഥരായ താനിയാ വർ​​ഗ്​ഗീസും, രാജിമോളുമാണ് യുവാവിന്റെയും പെൺകുട്ടിയുടേയും വെല്ലുവിളിക്ക് ഇരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈരാറ്റുപേട്ടയിൽ നിന്നും പ്ലസ് വൺകാരി പെൺകുട്ടി തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. അന്ന് പെൺകുട്ടിയുടെ തിരോധാനവാർത്ത തേർഡ് ഐ ന്യൂസിൽ വായിച്ച കെഎസ്ആർടിസി കണ്ടക്ടറുടെ മൊഴിയാണ് മണിക്കൂറുകൾക്കകം പെൺകുട്ടിയെ കണ്ടെത്താനായത്. പെൺകുട്ടി രാവിലെ ആറരയ്ക്ക് തന്റെ ബസിലാണ് യാത്ര ചെയ്തതെന്ന് വാർത്തയിലെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ കണ്ടക്ടർ പെൺകുട്ടിയുടെ പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു.

മാസങ്ങൾക്ക് മുൻപാണ് പാമ്പാടിയിൽനിന്നും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഒളിച്ചോടിയത്. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെയാണ് കോട്ടയം ജില്ലയുടെ വിവിധഭാ​ഗങ്ങളിൽ നിന്ന് കാണാതായത്.ദുരൂഹസാചര്യത്തിൽ കണ്ട പെൺകുട്ടിയെ തടഞ്ഞു നിർത്തി വിവരങ്ങൾ ആരായുക എന്നുള്ളത് പൊലീസിന്റെ ജോലിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയാണോ എന്നറിയാന്‍ വയസ് ചോദിച്ചത് മഹാപരാധമല്ല,അത് അവരുടെ ജോലിയാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് കരുതിയാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥ പറയുമ്പോഴും യുവാവും യുവതിയും പൊലീസിനെ വെല്ലുവിളിക്കുകയാണ്. ഇത് അനുവദിച്ചു കൊടുത്താൽ വഴിയേപോകുന്ന ഏത് അണ്ടനും അടകോടനും കൊട്ടാനുള്ള ചെണ്ടയായി മാറും കേരള പൊലീസ്.