play-sharp-fill
മൂവാറ്റുപുഴയിൽ തീക്കൊള്ളി പാറയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു; ഞെട്ടൽ മാറാതെ നാട്

മൂവാറ്റുപുഴയിൽ തീക്കൊള്ളി പാറയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു; ഞെട്ടൽ മാറാതെ നാട്

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഞെട്ടൽ മാറാതെ നാട്.

മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കുന്നേൽ വീട്ടിൽ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ. എൻ. അജയകുമാർ (58) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം . ബൈക്കിൽ തീകൊള്ളിപാറയിൽ എത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.

ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഫയർഫോഴ്സും,പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും . ഭാര്യ: ഉമാദേവി . മകൾ: കീർത്തന . മരുമകൻ : അമൽ.