മൂവാറ്റുപുഴ വാഴക്കുളത്ത് കെ എസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികനായ യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: വാഴക്കുളം കദളിക്കാടുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കദളിക്കാട് കളരിക്കത്തൊട്ടിയില് സുജേഷിന്റെ മകന് അലന് (24) ആണ് മരിച്ചത്.
കദളിക്കാട് മണിയന്തടം കവലയ്ക്ക് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. തൊടുപുഴ ഭാഗത്തുനിന്നും കദളിക്കാടുള്ള വീട്ടിലേക്ക് വരികയായിരുന്ന അലന് ഓടിച്ചിരുന്ന കാറും എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ അലന് റോഡിലേയ്ക്ക് തലയടിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍. വാഴക്കുളം നക്ഷത്ര ജ്വല്ലറി ഉടമയാണ് പിതാവ്. മാതാവ്: ജസി.
Third Eye News Live
0