മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം; കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു; ആറുപേർക്ക് പരിക്കേറ്റു
സ്വന്തം ലേഖിക
മൂവാറ്റുപുഴ: മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേര് മരിച്ചു.
തിരുവനന്തപുരം പിള്ളവീട് നഗർ പ്രണവം ഹരിഹരഐയ്യരുടെ ഭാര്യ മീനാക്ഷി അമ്മാൾ (ഗീത -60),ആലുവ ബാഞ്ച് സ്ട്രീറ്റ് രാമന്തിർ വേണുഗോപാലിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (70) എന്നിവരാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ ആറ്മണിയോടെയാണ് അപകടമുണ്ടായത്. കൂത്താട്ടുകുളം -മൂവാറ്റുപുഴ എംസി റോഡിൽ ഈസ്റ്റമാറാടി പള്ളിക്കവലയ്ക്ക് സമീപമായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും, കൂത്താട്ടുകുളം ഭാഗത്തേക്ക് അതിഥി തൊഴിലാളികളുമായി പണിസ്ഥലത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന തൃശൂർ പുലിയന്നൂർ മണലൂർമഠം രാമനാഥൻ (38),പുലിയന്നൂർ മണലൂർമഠം ശാന്തി (38),കാക്കനാട് ട്രാവൻകൂർ റെസിഡൻസി മഹാദേവൻ ഹരിഹര ഐയ്യർ (33)എന്നിവർക്കും, ലോറി ഡ്രൈവർ മുവാറ്റുപുഴ പാലത്തിങ്കൽ അൻസൽ പി.എ കൂടാതെ ലോറിയിലുണ്ടായിരുന്ന രണ്ട് അതിഥിതൊഴിലാളികൾക്കും പരിക്കുണ്ട്.
മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിൽ അകപ്പെട്ടവരെ മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേനയെത്തി ഏറെ നേരം പരിശ്രമിച്ചു കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
ഇന്നലെയും ഇതേയിടത്ത് അപകടമുണ്ടായി രണ്ട് പേർ മരണമടഞ്ഞിരുന്നു.