play-sharp-fill
മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് എന്‍.ഒ.സി നിഷേധിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നടപടിയ്‌ക്കെതിരെ  ; മൂന്നാർ സഹകരണ ബാങ്ക് ഹൈക്കോടതിയിൽ

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് എന്‍.ഒ.സി നിഷേധിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നടപടിയ്‌ക്കെതിരെ ; മൂന്നാർ സഹകരണ ബാങ്ക് ഹൈക്കോടതിയിൽ

സ്വന്തം ലേഖിക

ഇടുക്കി :മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് എന്‍ ഒ സി നിഷേധിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ മൂന്നാർ സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു.


താൽക്കാലിക നിർമ്മാണപ്രവർത്തനങ്ങൾ ഇടക്കാല ഉത്തരവിൻ്റെ ലംഘനമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരേ മന്ത്രി സഭയ്ക്കും ബാങ്ക്, അപ്പീല്‍ നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ പുതിയതായി നടത്തുന്ന നിര്‍മ്മാണത്തിന് എന്‍ ഒ സി നിഷേധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഉത്തരവിറക്കിയത്.

ബാങ്ക് നടത്തിയത് ഇടക്കാല ഉത്തരവിന്‍റെ ലംഘനമാണെന്നുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെയാണ് ഭൂമി പാട്ടത്തിനെടുത്തിരിക്കുന്ന മൂന്നാർ സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്.