play-sharp-fill
മൂലമറ്റം വെടിവെയ്പ്പ്;  മരിച്ച സനല്‍ ഇസ്രായേലില്‍  ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു

മൂലമറ്റം വെടിവെയ്പ്പ്; മരിച്ച സനല്‍ ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു

സ്വന്തം ലേഖിക

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ വെടിയേറ്റ് മരിച്ച യുവാവ് സനല്‍ ബാബു കഴിഞ്ഞ വര്‍ഷം ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു.


സൗമ്യയുടെ അമ്മയുടെ സഹോദരന്റെ മകനാണ് സനല്‍. കഴിഞ്ഞ വര്‍ഷം മെയ് 11 നാണ് ഇസ്രായേലിലേക്കുണ്ടായ ഹമാസിന്റെ മിസൈലാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീരിത്തോട് ടൗണിന് സമീപം താമസിക്കുന്ന പാട്ടത്തില്‍ സാബുവിന്റെയും വത്സലയുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ് സനല്‍. സ്വകാര്യ ബസ് കണ്ടക്ടറായ സനല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.

ഒന്നര സെന്റ് സ്ഥലത്താണ് സനലിന്റെ വീട്. അച്ഛന്‍ സാബു കിടപ്പു രോഗിയാണ്. ഒരു വര്‍ഷമായി മൂലമറ്റത്ത് ബസുടമയുടെ കീഴില്‍ കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്ന സനല്‍.
മാസത്തിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് സനല്‍ കൊല്ലപ്പെടുന്നത്.

ശനിയാഴ്ച രാത്രിയോടെയായിരുന്നു തട്ടുകടയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയതിന് പിന്നാലെ ഫിലിപ്പ് മാര്‍ട്ടിന്‍ രണ്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട സനല്‍ ബാബുവിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്.