play-sharp-fill
മൂലമറ്റം വെടിവെപ്പ്; ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണു ഫിലിപ്പ് നിറയൊഴിച്ചത്; തെളിവെടുപ്പിനുശേഷം കോടതി പ്രതിയെ റിമാൻഡ് ചെയ്തു;  മരിച്ച സനൽ ബാബുവിന്റെ സംസ്കാരം ഇന്ന്

മൂലമറ്റം വെടിവെപ്പ്; ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണു ഫിലിപ്പ് നിറയൊഴിച്ചത്; തെളിവെടുപ്പിനുശേഷം കോടതി പ്രതിയെ റിമാൻഡ് ചെയ്തു; മരിച്ച സനൽ ബാബുവിന്റെ സംസ്കാരം ഇന്ന്

സ്വന്തം ലേഖകൻ

മൂലമറ്റം ∙ തട്ടുകടയിലെ തർക്കത്തെത്തുടർന്ന് യുവാവു വെടിയേറ്റുമരിച്ച സംഭവത്തിൽ പ്രതി ഫിലിപ്പ് മാർട്ടിനെ (26) തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്തു. ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണു ഫിലിപ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.


വെടിവെപ്പിൽ മരിച്ച കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ സനൽ സാബു (34)വിന്റെ സംസ്കാരം ഇന്ന് 11ന്.
സനലിന്റെ ഒപ്പമുണ്ടായിരുന്ന കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രിയാണു സംഭവം. അശോക കവലയിലെ തട്ടുകടയിൽ എത്തിയ ഫിലിപ്പും ബന്ധുവും ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും തീർന്നുപോയെന്ന് അറിയിച്ചതോടെ വാക്കേറ്റമുണ്ടായി. ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ മടങ്ങിയ ഫിലിപ് പിന്നീടു വീട്ടിൽനിന്നു കാറിൽ തോക്കുമായി എത്തി തട്ടുകടയുടെ നേരെ വെടിയുതിർത്തു.

അതിനുശേഷം മൂലമറ്റം ഭാഗത്തേക്കു മടങ്ങുന്നതിനിടെ ഫിലിപ്പിന്റെ മാതാവ് എകെജി കവലയിൽ കാർ തടഞ്ഞ് മകനെ അനുനയിപ്പിക്കാൻ ശ്രമിച്ചു

ഈ സമയം പിന്നാലെ എത്തിയവർ ഫിലിപ്പിന്റെ കാർ തകർക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. കാർ മുന്നോട്ടെടുത്ത ഫിലിപ് നിമിഷങ്ങൾക്കുളളിൽ തിരിച്ചെത്തി എകെജി കവലയിൽ നിർത്തി ഓട്ടോയ്ക്കു നേരെ നിറയൊഴിച്ചു. ഇതിനിടെ ഈ വഴി സ്‌കൂട്ടറിലെത്തിയ സനലിനും പ്രദീപിനും വെടിയേൽക്കുകയായിരുന്നു.