ഇടുക്കി മൂലമറ്റം പവർഹൗസിൽ വൻ പൊട്ടിത്തെറി; സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി
സ്വന്തം ലേഖകൻ
ഇടുക്കി : ഇടുക്കി മൂലമറ്റം പവർ ഹൗസിൽ വൻ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തി പ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. ആളപായമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു .
പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉൽപാദനം നിർത്തി. പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി . ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . തകരാർ പരിഹരിച്ചു ഉല്പാദനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :