play-sharp-fill
മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വന്‍തുക കൈപ്പറ്റി;  അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വന്‍തുക കൈപ്പറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

സ്വന്തം ലേഖിക

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം.


മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്.ഐ എബി വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡി.ജി.പി അനില്‍കാന്ത് ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്.ഐ എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. എറണാകുളം ജില്ലാ ക്രൈം ബ്രാ‌ഞ്ച് എസ്.പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ തുക കടമായി വാങ്ങിയതായാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.