മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

സ്വന്തം ലേഖകൻ

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്.വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.സുരേന്ദ്രന്റെ വീട്ടില്‍ വെച്ച്‌ സാമ്ബത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ ഡിഐജിയുടെ ഭാര്യയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

മോണ്‍സന് വ്യാജപുരാവസ്തുക്കള്‍ കൈമാറിയ ശില്‍പ്പി സന്തോഷിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.മോൻസണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെയും ശില്‍പി സന്തോഷിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോൻസന്റെ അക്കൗണ്ടില്‍നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയിരുന്നു.പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ നാലാം പ്രതിയായ മുൻ ഡിഐജി എസ്‌ സുരേന്ദ്രനെ ക്രൈംബ്രാഞ്ച്‌ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു. സാമ്ബത്തിക ഇടപാടിലെ കള്ളപ്പണ കേസില്‍ എസ് സുരേന്ദ്രനെ നേരത്തെ ഇഡി പ്രതിചേര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.