പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വന്തം ലേഖിക
ആലപ്പുഴ :പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍ പോക്സോ കേസ്സില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് മോന്‍സണ്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് .
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയത് .എന്നാണ് മാവുങ്കലിന്റെ വാദം . പരാതിയെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ഒന്നിന് അറസ്റ്റിലായ മോന്‍സണ് കീഴ്കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോന്‍സന്റെ കലൂരിലെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തില്‍ ജോലിചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണ് എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
Third Eye News Live
0