play-sharp-fill
മലയാള സിനിമയുടെ നൊമ്പര പൂവായി മാറിയ നടി മോനിഷയുടെ ഓർമദിനം ഇന്ന് കേരളക്കരയെ ഇളക്കിയ “മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി..”എന്ന ഗാനരംഗം മലയാളികൾ മറക്കില്ല:

മലയാള സിനിമയുടെ നൊമ്പര പൂവായി മാറിയ നടി മോനിഷയുടെ ഓർമദിനം ഇന്ന് കേരളക്കരയെ ഇളക്കിയ “മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി..”എന്ന ഗാനരംഗം മലയാളികൾ മറക്കില്ല:

 

കോട്ടയം:
കോഴിക്കോട് ടൗൺ ഹാളിൽ നടന്ന നൃത്ത പരിപാടി കണ്ട പ്രശസ്ത സാഹിത്യകാരനായ
എം .ടി. വാസുദേവൻനായരാണ് താൻതിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ നായികയായി ആ പെൺകുട്ടിയെ തീരുമാനിച്ചത്. അങ്ങനെയാണ് ഹരിഹരൻ സംവിധാനം ചെയ്ത “നഖക്ഷതങ്ങൾ ” എന്ന ചിത്രത്തിലെ നായികയായി “മോനിഷ ” എന്ന പതിനഞ്ചുകാരി മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

“നഖക്ഷതങ്ങൾ ” 1987-ലെ ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്ക്കാരം ഈ കൊച്ചു പെൺകുട്ടിക്ക് നേടിക്കൊടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിലായി മോനിഷയുടെ സ്ഥാനം . പക്ഷേ വിധിയുടെ കരാള ഹസ്തങ്ങൾ ആ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു 1992 ഡിസംബർ 5-ാം തീയതി ജി.എസ്. വിജയന്റെ “ചെപ്പടിവിദ്യ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നിന്നും ബാംഗ്ലൂരിലേക്ക് തിരിച്ച മോനിഷയുടെ കാർ ചേർത്തലയിൽ വെച്ച് കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് കേരളത്തിന്റെ പൊന്നോമനയായി മാറിയ ഈ കൊച്ചു കലാകാരി നമ്മെ വിട്ടു പിരിഞ്ഞു.


നഖക്ഷതങ്ങൾ മോനിഷയ്ക്കു മാത്രമല്ല കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്രയ്ക്കും മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തു . “മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി ….”എന്ന മനോഹര ഗാനത്തിന്റെ മാസ്മരികത മോനിഷയുടെ മുഖശ്രീയിലൂടെ അഭ്രപാളികളിൽ കേരളം കണ്ടു.
മലയാള സിനിമയുടെ നൊമ്പരത്തിപ്പൂവായി മാറിയ മോനിഷയുടെ ഗ്രാമീണ നൈർമ്മല്യം നിറഞ്ഞ മുഖം ഹൃദയ വേദനയോടെയാണെങ്കിലും കേരളം ഓർക്കാതിരിക്കില്ല. ഇന്ന് ഡിസംബർ 5 … വിധിയുടെ നഖക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഒരു യഥാർത്ഥ കലാകാരിയായിരുന്നു മോനിഷ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group