play-sharp-fill
വിവാഹിതയെന്നറിഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് പിന്‍മാറി; നാലും ഒന്നരയും വയസ്സുള്ള മക്കള്‍ക്ക് പായസത്തില്‍ വിഷം കലര്‍ത്തി അമ്മ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

വിവാഹിതയെന്നറിഞ്ഞപ്പോള്‍ ആണ്‍സുഹൃത്ത് പിന്‍മാറി; നാലും ഒന്നരയും വയസ്സുള്ള മക്കള്‍ക്ക് പായസത്തില്‍ വിഷം കലര്‍ത്തി അമ്മ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
നാഗര്‍കോവില്‍: മാര്‍ത്താണ്ഡത്തിനു സമീപം ഒന്നര വയസ്സുള്ള കുഞ്ഞിനെ വിഷംകൊടുത്തു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍.

കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാര്‍ത്തിക(33)യാണ് മകന്‍ ശരണിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. സുഹൃത്തുമായുള്ള ബന്ധത്തിനു തടസ്സമായപ്പോള്‍ ഇവര്‍ നാലും ഒന്നരയും വയസ്സുള്ള മക്കള്‍ക്ക് പായസത്തില്‍ വിഷം കലര്‍ത്തി കൊടുക്കുകയായിരുന്നു. മൂത്ത കുട്ടി രക്ഷപ്പെട്ടു. ഇവരുടെ സുഹൃത്ത് മാരായപുരം സ്വദേശി സുനിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.


ബുധനാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മകന്‍ പെട്ടെന്ന് അബോധാവസ്ഥയിലായതായി കാര്‍ത്തിക ജഗദീഷിനു വിവരം നല്‍കി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ത്താണ്ഡം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ത്തിക പായസത്തില്‍ വിഷംകലര്‍ത്തി രണ്ടു കുട്ടികള്‍ക്കും നല്‍കിയതാണെന്നു തെളിഞ്ഞു. സുനിലുമായുള്ള ബന്ധത്തിന് കുട്ടികള്‍ തടസ്സമായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കാര്‍ത്തിക പോലീസിനോടു പറഞ്ഞു.

കാര്‍ത്തിക ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് സുനിലുമായി അടുപ്പത്തിലായത്. ബന്ധം തുടരുന്നതിനിടെയാണ് കാര്‍ത്തിക വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും സുനില്‍ അറിഞ്ഞത്. ഇതോടെ ബന്ധം തുടരാന്‍ സുനില്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കുട്ടികള്‍ക്കു വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.