പൊലീസില്‍ പരാതി നല്‍കിയതിൻ്റെ വൈരാഗ്യം; തിരുവല്ലയിൽ ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ചു; വസ്‌ത്രം കീറി; യുവാവ് അറസ്‌റ്റില്‍
സ്വന്തം ലേഖിക
തിരുവല്ല: പരാതി നല്‍കിയ വിരോധത്തില്‍ യുവതിയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വള്ളംകുളം പന്നാമുറിയില്‍ വീട്ടില്‍ വിഷ്ണു (വിക്കി 24) ആണ് പിടിയിലായത്. ടി.കെ.റോഡിലെ നെല്ലാട് പാടത്തുംപാലത്ത് ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ സ്‌കൂട്ടര്‍ തടഞ്ഞുനിറുത്തിയ വിഷ്ണു അസഭ്യം പറഞ്ഞശേഷം കടന്നുപിടിക്കുകയും ചുരിദാര്‍ വലിച്ചുകീറുകയും ചെയ്‌തെന്നാണ് പരാതി.
യുവതി ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിക്കൂടി. ഇതുകണ്ട് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട വിഷ്ണുവിനെ യുവതി നല്‍കിയ പരാതിയില്‍ വീടിന് സമീപത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശല്യക്കാരനായ ഇയാള്‍ക്കെതിരെ യുവതി മുൻപ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.