കുമരകത്ത് പട്ടാപ്പകല്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം; മിക്‌സി, കസേരകള്‍, പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു; ആക്രി പെറുക്കാന്‍ എത്തിയ സംഘമാണു മോഷണം നടത്തിയതെന്നു പ്രാഥമിക നിഗമനം

കുമരകത്ത് പട്ടാപ്പകല്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം; മിക്‌സി, കസേരകള്‍, പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു; ആക്രി പെറുക്കാന്‍ എത്തിയ സംഘമാണു മോഷണം നടത്തിയതെന്നു പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ
കുമരകം: പട്ടാപ്പകല്‍ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു മോഷണം. മിക്‌സി, കസേരകള്‍, പാത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു.

കവണാറ്റിന്‍കര ഗോഗിനിക്കരി കായലില്‍ മധുവിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണു മോഷണം നടന്നത്‌.

വീട്ടുകാര്‍ പുറത്തുപോയ സമയത്താണു മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളയില്‍ ഉണ്ടായിരുന്ന മിക്‌സി, കസേരകള്‍, പാത്രങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ എല്ലാം എല്ലാം മോഷ്‌ടാക്കള്‍ അപഹരിച്ചു.

ആക്രി പെറുക്കാന്‍ എത്തിയ സംഘമാണു മോഷണം നടത്തിയതെന്നു പ്രാഥമിക നിഗമനം.

കുമരകം എസ്‌.ഐ.എസ്‌ സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി എത്തി അനേ്വഷണം ആരംഭിച്ചു.