video
play-sharp-fill
പ്രിയപ്പെട്ട ‘റാവുത്തർക്ക്’ യാത്രമൊഴിയുമായി ‘സാമി’; അന്തരിച്ച നടൻ വിജയ രംഗരാജുവിന് ആദരാഞ്ജലികളുമായി മോഹൻലാൽ

പ്രിയപ്പെട്ട ‘റാവുത്തർക്ക്’ യാത്രമൊഴിയുമായി ‘സാമി’; അന്തരിച്ച നടൻ വിജയ രംഗരാജുവിന് ആദരാഞ്ജലികളുമായി മോഹൻലാൽ

കൊച്ചി: അന്തരിച്ച തെലുങ്ക് നടൻ നടൻ വിജയ രംഗരാജു (രാജ് കുമാർ)വിന് ആദരാഞ്ജലികളുമായി മോഹൻലാൽ. ‘പ്രിയപ്പെട്ട വിജയ രംഗ രാജുവിന് (റാവുത്തർ) ആദരാഞ്ജലികൾ’, എന്നാണ് മോഹൻലാൽ കുറിച്ചത്.

വിയറ്റ്നാം കോളനി എന്ന മോഹൻലാലിന്റെ ഹിറ്റ് ചിത്രത്തിൽ റാവുത്തർ എന്ന വില്ലൻ വേഷത്തിൽ എത്തി മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ ആളായിരുന്നു വിജയ രംഗരാജു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബിൽഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.