‘ലാലേട്ടാ’എന്ന നമ്പര്‍ പ്ലേറ്റുള്ള കാര്‍; ആരാധകനെ നേരില്‍ കാണാനെത്തി മോഹൻലാല്‍
സ്വന്തം ലേഖകൻ
നടൻ മോഹൻലാല്‍ തന്റെ പേരില്‍ നമ്പർ പ്ലേറ്റുള്ള കാറുകളുള്ള കെ. ജിജിനെ നേരില്‍ കാണാൻ എത്തി. അമേരിക്കയിലെ സാന്റാ ഫെയില്‍ എമ്പുരാന്റെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മോഹൻലാല്‍ ജിജിനെ നേരില്‍ കാണാൻ എത്തിയത്.
ഏറെക്കാലമായി കൊളറാഡോവില്‍ എൻജിനീയറായ തൃശൂർ സ്വദേശി ജിജിൻ ഉപയോഗിക്കുന്നത് ലാലേട്ടാ എന്ന നമ്പർ പ്ലേറ്റുള്ള കാറാണ്. തിരഞ്ഞെടുത്ത അക്ഷരങ്ങള്‍ മാത്രമുള്ള നമ്പർ പ്ലേറ്റുകള്‍ ഉപയോഗിക്കാൻ അമേരിക്കയില്‍ ഇതുപോലെ നിയമം അനുവദിക്കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടലിലെത്തിയ ജിജിന്റെ കാർ കാണാനായി മോഹൻലാല്‍ എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നിലവില്‍ അമേരിക്കയില്‍ മോഹൻലാലിന്റെ പേരില്‍ പത്തോളം കാറുകള്‍ ഉണ്ട്.
Third Eye News Live
0