മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിന് ഹാട്രിക് വിജയം; 12ത് മാൻ വമ്പൻ വിജയത്തിലേക്ക്; ഇരുവരും ഒന്നിക്കുന്ന ‘റാം’ ന്റെ അവസാന വട്ട ചിത്രീകരണം ആരംഭിച്ചു

മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിന് ഹാട്രിക് വിജയം; 12ത് മാൻ വമ്പൻ വിജയത്തിലേക്ക്; ഇരുവരും ഒന്നിക്കുന്ന ‘റാം’ ന്റെ അവസാന വട്ട ചിത്രീകരണം ആരംഭിച്ചു

സ്വന്തം ലേഖകൻ

മെയ് 21ന് മോഹന്‍ലാലിന്റെ 62ആം പിറന്നാള്‍ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്‌നി ഹോട്‌സ്‌റാറിലൂടെ പുറത്തിറക്കിയ ’12ത് മാന്‍’ നിരൂപകപ്രശംസകള്‍ കൊണ്ടും പ്രേക്ഷകപ്രീതികൊണ്ടും ഇത്തവണ ഒരു ഗംഭീര പിറന്നാള്‍ സമ്മാനം തന്നെ മലയാളികളുടെ സ്വന്തം ‘ലാലേട്ടന്’ നല്‍കിക്കൊണ്ടിരിക്കുന്ന ദൃശ്യം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്.

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളില്‍ പുത്തന്‍ നാഴികക്കല്ലായി മാറിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രശസ്തമായ ചൈനയില്‍ ഉള്‍പ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങള്‍ ആയിരുന്നു ദൃശ്യവും ദൃശ്യം 2വും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ട് പോലും ഹാട്രിക് വിജയം ഉന്നം വെച്ച്‌ വീണ്ടും ഈ വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലര്‍ ചിത്രത്തിനായി വമ്ബന്‍ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വമ്ബന്‍ മാര്‍ക്കറ്റിംഗ് പരിപാടികള്‍ തന്നെ ആണ് ഡിസ്‌നി ഹോട്സ്റ്റാറും ഒരുക്കിയത് ഇത്തവണ. ഈ കാരണങ്ങള്‍ എല്ലാം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഇടയില്‍ വളരെയധികം ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചും ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തുന്ന തലത്തില്‍ വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

അഗത ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്പദമാക്കി ജിത്തു ഒരുക്കിയിരിക്കുന്ന ക്ലാസിക് മിസ്റ്ററി ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ ഉള്ള ഈ ചിത്രത്തിന്റെ തിരക്കഥാരചനക്ക് തന്നെ രണ്ട് വര്‍ഷത്തില്‍ അധികം സമയമാണ് ചിലവഴിച്ചിരുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് ഇത്തവണ മറ്റൊരു വ്യക്തിയുടെ തിരക്കഥയില്‍ ആണ് ഇത്തവണ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രതതിന്റെ കഥയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ഈ ഇതിനോടകം മോഹന്‍ലാല്‍ തന്നെ ഏഷ്യാനെറ്റില്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4 ഉള്‍പെടെയുള്ള ടെലിവിഷന്‍, ഓണ്‍ലൈന്‍ പരിപാടികളടക്കം ജിത്തു ജോസഫും കൂടാതെ ചിത്രത്തിലെ പ്രമുഖ താരങ്ങളും പ്രചരണത്തിനായി പങ്കെടുത്തിരുന്നു.

അതിന് പിന്നാലെ ഈ ചിത്രത്തിന്റെ പേരില്‍ വേറിട്ട ഓണ്‍ലൈന്‍ ഗെയിം സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചുകൊണ്ട് പ്രചരണപരിപാടികള്‍ക്ക് പുതിയ ഒരു ഹൈ ടെക്ക് തലം തന്നെ സൃഷ്ടിച്ചിരുന്നു ഡിസ്‌നി ഹോട്സ്റ്റാര്‍. ഇവയ്‌ക്കെല്ലാം ഫലം കാണുന്ന തലത്തിലാണ് ഇപ്പോള്‍ റീലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുന്‍പേ തന്നെ കേരളത്തിന് വെളിയില്‍ നിന്ന് വരെ വല്യതോതില്‍ പാന്‍ ഇന്ത്യ തലത്തില്‍ വരെ ഗംഭീര പ്രേക്ഷകപ്രതികരണങ്ങളുമായി ചിത്രം ജനകീയമായികൊണ്ടിരിക്കുന്നത്

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഹോട്സ്റ്റാറിലൂടെ ഒ ടി ടി വിജയവുമായി ആശിര്‍വാദ് എത്തിയിരിക്കുന്നത്. ജനുവരിയില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫറിന് ശേഷം വീണ്ടും ഒന്നിച്ച ‘ബ്രോ ഡാഡി’ ഇന്ത്യയില്‍ തന്നെ ഹോട്സ്റ്റാറിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ അദ്യദിനങ്ങളില്‍ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് നേട്ടവുമായി അല്‍ഭുതം സൃഷ്ടിചിരുന്നു. ഈ വര്‍ഷം ഇനിയും മോണ്‍സ്റ്റര്‍, എലോണ്‍, ബറോസ് തുടങ്ങി വ്യത്യസ്ത ജോണറുകളിലായി വളരെ അധികം പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന ചിത്രങ്ങളാണ് ആശിര്‍വാദിന്റെ നിര്‍മാണത്തില്‍ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്നത്.

ഇവക്ക് പുറമെ മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും നാലാം തവണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘റാം’ നിരവധി നാളുകളായി കോവിഡ് പ്രശ്‌നങ്ങള്‍ കാരണം നിര്‍മാണത്തില്‍ നിലനിന്ന അനിശ്ചിതത്വങ്ങള്‍ നീക്കി അവസാനവട്ട ചിത്രീകരണതിനായി വിദേശത്തേക്ക് അണിയറപ്രവര്‍ത്തകരും താരങ്ങളും പോകാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.