കൊവിഡില്ലെന്നു വാദിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ്: കൊവിഡ് സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ വൈദ്യപരിശോധനയിൽ

കൊവിഡില്ലെന്നു വാദിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ്: കൊവിഡ് സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ വൈദ്യപരിശോധനയിൽ

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് രോഗമില്ലെന്നും ചികിത്സ ആവശ്യമില്ലെന്നും അടക്കം പ്രഖ്യാപിച്ച് വിവാദത്തിൽ കുടുങ്ങിയ വിവാദ വൈദ്യൻ മോഹൻനായർക്ക് കൊവിഡ്. ഇദ്ദേഹത്തിന്റെ മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് വിവാദ പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു,
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. 65 വയസായിരുന്നു. മരിച്ചു കിടക്കുന്ന ഇദ്ദേഹത്തെ ബന്ധുക്കളാണ് ആദ്യം കണ്ടത്. തുടർന്നു വിവരം നഗരസഭ അംഗത്തെയും പൊലീസിനെയും അറിയിച്ചു. ഇവരെത്തിയാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

ചേർത്തലയിൽ നിന്നും രണ്ടു ദിവസം മുൻപാണ് മോഹനൻ വൈദ്യർ തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ എത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. നേരത്തെ നിപ്പാ സമയത്ത് നടത്തിയ പ്രചാരണത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ഷൈലജയുടെ നിർദേശ പ്രകാരം കേസെടുത്തിരുന്നു. കാൻസറിനുള്ള പ്രകൃതി ചികിത്സയുടെ പേരിലാണ് ഇദ്ദേഹം പ്രശസ്തനായതും.