വിശന്നപ്പോൾ കൊക്കുകൊണ്ട് ​ഗ്ലാസ് ഭിത്തിയിൽ മുട്ടി മയിൽ, പങ്കെടുത്തുകൊണ്ടിരുന്ന മീറ്റിം​ഗ് നിർത്തിവച്ച്,  മയിലിന് തീറ്റകൊടുക്കാൻ നിർദ്ദേശം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  കഥ പറഞ്ഞ് അമിത് ഷാ

വിശന്നപ്പോൾ കൊക്കുകൊണ്ട് ​ഗ്ലാസ് ഭിത്തിയിൽ മുട്ടി മയിൽ, പങ്കെടുത്തുകൊണ്ടിരുന്ന മീറ്റിം​ഗ് നിർത്തിവച്ച്, മയിലിന് തീറ്റകൊടുക്കാൻ നിർദ്ദേശം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ പറഞ്ഞ് അമിത് ഷാ


സ്വന്തം ലേഖിക

ന്യൂഡൽഹി :പ്രധാനമന്ത്രി പങ്കെടുത്തുകൊണ്ടിരുന്ന മീറ്റിം​ഗ് നിർത്തിവച്ച് മയിലിന് തീറ്റകൊടുക്കാൻ നിർദ്ദേശം നൽകിയ കഥ പറഞ്ഞ് അമിത് ഷാ. ‘മോദി അറ്റ് 20 -ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തിന്‌റെ പ്രകാശനച്ചടങ്ങിനിടെ സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ രാഷ്ട്രീയ യാത്രയെ കുറിച്ച് വിശദമാക്കുന്ന പുസ്തകമാണിത്. ദില്ലിയിലായിരുന്ന പ്രകാശനം.

അതിനിടെയാണ് അമിത് ഷാ പ്രസ്തുത കഥ പറയുന്നത്. മീറ്റിം​ഗിനിടെ ​ഗ്ലാസ് ഭിത്തിയിൽ മയിൽ കൊക്കുകൊണ്ട് മുട്ടുകയായിരുന്നു. ആ സമയം പ്രധാനമന്ത്രിയുടെ ഓഫീസിൽ വളരെ പ്രധാനപ്പെട്ട യോ​ഗം നടക്കുകയായിരുന്നു. എന്നാൽ, മയിൽ കൊക്കുകൊണ്ട് മുട്ടിയപ്പോൾ പ്രധാനമന്ത്രിക്ക് പെട്ടെന്ന് തന്നെ കാര്യം മനസിലായി. വിശന്നപ്പോഴാണ് മയിൽ അങ്ങനെ മുട്ടിയത്. അതോടെ യോ​ഗം താൽക്കാലികമായി നിർത്തി വച്ച് സ്റ്റാഫം​ഗങ്ങളെ വിളിച്ച് മയിലിന് ഭക്ഷണം കൊടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 – ആ​ഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റ​ഗ്രാം പേജിലും മയിലുകൾ തീറ്റ കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു. അതുപോലെ പ്രഭാതനടത്തത്തിനിടയിലും വ്യായാമത്തിനിടയിലുമെല്ലാം പ്രധാന മന്ത്രി മയിലുകൾക്കൊപ്പം സമയം ചെലവിടാറുണ്ട് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.