play-sharp-fill
പ്രതീക്ഷയുടെ പാലമായി മോദി;  തോളിലേറി രാജ്യത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍; കേന്ദ്രമന്ത്രി പങ്കുവച്ച ചിത്രം വൈറലാകുന്നു

പ്രതീക്ഷയുടെ പാലമായി മോദി; തോളിലേറി രാജ്യത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍; കേന്ദ്രമന്ത്രി പങ്കുവച്ച ചിത്രം വൈറലാകുന്നു

സ്വന്തം ലേഖിക

ന്യൂ‌ഡല്‍ഹി: യുക്രൈനിലെ യുദ്ധമുഖത്തു നിന്നും ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ മോദിയെ പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച്‌ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.

മോദിയെ പാലമായി ചിത്രീകരിച്ചിട്ടുള്ള ഗ്രാഫിക്സും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ഇത് ഇപ്പോള്‍ വൈറലാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി യുക്രെെനില്‍ നിന്ന് രക്ഷപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രമാണ് ഗ്രാഫിക്സിലുള്ളത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ രക്ഷിക്കാനായി അപേക്ഷിക്കുന്നതും ചിത്രത്തില്‍ കാണാം.

നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം യുക്രെെനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് 19 വിമാനങ്ങളിലായി 3,726പേര്‍ എത്തുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചിരുന്നു.

ബുക്കറെസ്റ്റില്‍ നിന്ന് എട്ടും ബുഡാപെസ്റ്റില്‍ നിന്ന് അഞ്ചും വിമാനങ്ങള്‍ എത്തും. മറ്റ് മൂന്നിടങ്ങളില്‍ നിന്നും ആറ് വിമാനങ്ങളും സര്‍വീസ് നടത്തും. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 628 വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് തിരിച്ചെത്തിയത്.

പോളണ്ടില്‍ നിന്നും 220 യാത്രക്കാരുമായാണ് ഒടുവിലെ വിമാനം എത്തിയത്. അവസാന ഇന്ത്യാക്കാരനെയും തിരികെ എത്തിക്കുന്നത് വരെ വിശ്രമമില്ലെന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ച ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പ്രതികരിച്ചിരുന്നു.