play-sharp-fill
73ാം സ്വാതന്ത്ര്യ ദിന നിറവില്‍ ഭാരതം: ചെങ്കോട്ടയിൽ പതാക ഉയർത്തി നരേന്ദ്രമോദി; കാശ്‌മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം, പ്രളയബാധിതർക്ക് പിന്തുണയെന്നും പ്രധാനമന്ത്രി

73ാം സ്വാതന്ത്ര്യ ദിന നിറവില്‍ ഭാരതം: ചെങ്കോട്ടയിൽ പതാക ഉയർത്തി നരേന്ദ്രമോദി; കാശ്‌മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം, പ്രളയബാധിതർക്ക് പിന്തുണയെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: 73ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ഈ രാജ്യത്തിനായി ലക്ഷക്കണക്കിനാളുകള്‍ ജീവന്‍ നല്‍കി. ആയിരങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗത്തായി നിരവധി ഭാരതീയർ പ്രളയം മൂലം കഷതയനുഭവിക്കുന്നുവെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ദാരിദ്രനിർമാർജനവും പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


“മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം സ്ത്രീകൾക്ക് സർക്കാർ നീതി നടപ്പാക്കി. മുസ്‌ലിം സഹോദരിമാർക്കും അമ്മമാർക്കും മേൽ തൂങ്ങി നിന്ന വാളായിരുന്നു മുത്തലാഖ്. അവരെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അത് അനുവദിച്ചില്ല. പല ഇസ്‌ലാമിക രാജ്യങ്ങളും ഇത് വളരെ മുൻപ് നിരോധിച്ചിരുന്നു. എന്നാൽ എന്തു കൊണ്ടോ ഇന്ത്യയിൽ അത് നടപ്പാക്കിയിരുന്നില്ല. സതി നടപ്പാക്കുന്നതിനെതിരെ ശബ്ദമുയർത്താൻ നമുക്കായെങ്കിൽ മുത്തലാഖിനെതിരെയും അതിനാകണം”-പ്രധാനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുച്ഛേദം 370 ഒഴിവാക്കിയതോടെ കാശ്മീരിൽ സർക്കാർ നടപ്പാക്കിയത് ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണെന്നും 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നടപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.