play-sharp-fill
“ഭഗവാൻ ശ്രീകൃഷ്ണൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ…! ദ്വാരകയില്‍ കടലില്‍ മുങ്ങി പ്രാര്‍ത്ഥിച്ചു; പുരാതന കാലഘട്ടവുമായി ബന്ധപ്പെട്ടതായി തോന്നുന്നെന്ന് മോദി

“ഭഗവാൻ ശ്രീകൃഷ്ണൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ…! ദ്വാരകയില്‍ കടലില്‍ മുങ്ങി പ്രാര്‍ത്ഥിച്ചു; പുരാതന കാലഘട്ടവുമായി ബന്ധപ്പെട്ടതായി തോന്നുന്നെന്ന് മോദി

അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടയില്‍ കടലില്‍ മുങ്ങി പ്രാർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ കടലില്‍ മുങ്ങി പ്രാ‌ർത്ഥിച്ചു. ശേഷം അദ്ദേഹം ദ്വാരകധീശ് ക്ഷേത്രത്തിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുങ്ങല്‍ വിദഗ്ദ്ധർക്കൊപ്പം കടലിനടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ഏറെ ദിവ്യമായ അനുഭവമായിരുന്നുവെന്നും പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാർത്ഥിക്കാൻ സാധിച്ചത് വളരെ ദിവ്യമായ അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതന യുഗവുമായി എനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.’- എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.

രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിള്‍ പാലം രാവിലെ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ‘സുദർശൻ സേതു’ എന്ന് പേരിട്ടിരിക്കുന്ന തൂക്കുപാലം ഗുജറാത്തിലെ ഒഖയെ ബേത് ദ്വാരക ദ്വീപുമായി ബന്ധിപ്പിക്കുന്നു.