വാരണാസിയിൽ പ്രിയങ്കയില്ല: കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് മോദിയെ നേരിടും; മോദിയുടെ ഭൂരിപക്ഷത്തിൽ കണ്ണു നട്ട് രാജ്യം

വാരണാസിയിൽ പ്രിയങ്കയില്ല: കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് മോദിയെ നേരിടും; മോദിയുടെ ഭൂരിപക്ഷത്തിൽ കണ്ണു നട്ട് രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാരണാസിയിൽ മോദിയെ നേരിടാൻ പ്രിയങ്കയില്ല. അവസാനം വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ പ്രിയങ്ക മോദിയെ നേരിടുന്നതിൽ നിന്നും പിന്മാറി. ഇതോടെ മോദിയും ഗാന്ധി കുടുംബവും നേരിട്ട് ഏറ്റുമുട്ടുമെന്ന പ്രതീതിയ്ക്ക് അവസാനമായി. വാരണാസിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി അജയ് റായിയെ പാർട്ടി പ്രഖ്യാപിച്ചതോടെയാണ് ഇത്. അഞ്ചു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയ്ക്കും, അരവിന്ദ് കേജരിവാളിനും എതിരെ മത്സരിച്ച അജയ് റായ് മൂന്നാം സ്ഥാനത്തായി പോയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ കോൺഗ്രസ് അജയ് റായിയെ തന്നെ വീണ്ടും നരേന്ദ്രമോദിയ്‌ക്കെതിരെ രംഗത്തിറക്കിയിരിക്കുന്നത്. നേരത്തെ നരേന്ദ്രമോദിയ്‌ക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് നേരത്തെ പ്രിയങ്ക മോദി രംഗത്ത് എത്തിയിരുന്നു. മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമാണ് പ്രിയങ്ക മത്സരിക്കാനില്ലെന്ന് അറിയിച്ചത്. 2022 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക എന്നതാണ് ഇപ്പോൾ പ്രിയങ്കയുടെ പ്രധാന ലക്ഷ്യം.
2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 3.70 ലക്ഷം വോട്ടായിരുന്നു മോദിയുടെ ഭൂരിപക്ഷം. അന്ന് 75000 വോട്ട് മാത്രം ലഭിച്ച അജയ് റായിയാണ് ഇക്കുറിയും മോദിയ്‌ക്കെതിരെ മത്സരിക്കുന്നത്.