മോഡലുകൾ മരിച്ച സംഭവം; കാർ ഫൊറൻസിക് പരിശോധനയ്ക്ക്
സ്വന്തം ലേഖകൻ
കൊച്ചി ∙ മോഡലുകളുടെ അപകടമരണത്തിന്റെ ദുരൂഹതകൾ പുറത്തുവരാൻ ഇവർ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധനയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർ. കൊല്ലപ്പെട്ട മോഡലുകൾ അടക്കം 4 പേർ സഞ്ചരിച്ച കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. റഹ്മാന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടോയെന്നു കണ്ടെത്താൻ ഫൊറൻസിക് പരിശോധന നിർണായകമാണ്. ഡ്രൈവർ മദ്യപിച്ചു വണ്ടിയോടിച്ചുണ്ടായ സാധാരണ അപകട മരണത്തേക്കാൾ ഗൗരവം കേസിനു ലഭിച്ചതോടെയാണു വൈകിയാണെങ്കിലും പൊലീസിന്റെ നീക്കം.
ഓട്ടത്തിനിടയിൽ കാറിന്റെ ബ്രേക്ക് ഫ്ലൂയിഡ് ചോർന്നതായി സംശയമുണ്ട്. ഹോട്ടലിന്റെ പാർക്കിങ് യാഡിൽ ഈ കാർ കിടന്ന സ്ഥലത്തിന്റെ പരിശോധനയും നിർണായകമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഡലുകൾ പങ്കെടുത്ത പാർട്ടി നടന്ന ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ സംഭവം നടന്ന ഒക്ടോബർ 31നു രാത്രിയിൽ ഹോട്ടലിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണു ക്രൈംബ്രാഞ്ച്.