മൊബൈൽ ഫോൺ അസോസിയേഷൻ ടി.നസ്സറുദ്ദീൻ ചരമ ദിനം ആചരിച്ചു:

മൊബൈൽ ഫോൺ അസോസിയേഷൻ ടി.നസ്സറുദ്ദീൻ ചരമ ദിനം ആചരിച്ചു:

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മൊബൈൽ ഫോൺ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്ത്
ടി നസ്സറുദ്ദീൻ ചരമ ദിനം
ആചരിച്ചു.

കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം
ടി നസ്സറുദ്ദീൻ സ്മാരക മണ്ഡപത്തിൽ ഇന്നു രാവിലെ നടത്തിയ ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആദരാജ്ഞലികൾ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ വ്യാപാര മേഖലയെ ഒരു കുടക്കീഴിൽ ഒന്നിച്ച് അണി നിരത്തി കരുത്തുറ്റ സംഘടനയാക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ വളർത്തിയെടുത്തത് ടി നസറുദ്ദീന്റെ മികവുറ്റ സംഘടന പാഠവം കൊണ്ടാണെന്ന് തിരുവഞ്ചൂർരാധകൃഷ്ണൻപറഞ്ഞു. എക്കാലവും അദ്ദേഹം സ്മരിക്കപ്പെടുമെന്നും ജ്വലിക്കുന്ന ദീപമായി അദ്ദേഹത്തിന്റെ ഓർമ്മകൾ നിലകൊള്ളൂമെന്നും തിരുവഞ്ചൂർരാധകൃഷ്ണൻ അനുസ്മരിച്ചു.

മൊബൈൽ ഫോൺ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അനീഷ് ആപ്പിൾ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കോട്ടയം ബിജു, സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യ ,സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചിമൂട്ടിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ടൗൺ യൂണിറ്റ് എം കെ ഖാദർ ,സംസ്ഥാന ജില്ലാ, യൂണിറ്റ് ഭാരവാഹികളും ആദരാഞ്ജലികൾ അർപ്പിച്ചു