30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞു ; കേസിൽ കുമരകം സ്വദേശിയെ ചിങ്ങവനം പൊലീസ് പിടികൂടി ; പ്രതി ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ
സ്വന്തം ലേഖകൻ
ചിങ്ങവനം : വീടിനുള്ളിൽ കയറി മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആശാരിശ്ശേരി ലക്ഷംവീട് കോളനിയിൽ പീഠികച്ചിറ വീട്ടിൽ കുടക്കമ്പി അനീഷ് എന്ന് വിളിക്കുന്ന അനീഷ്.ആർ (39) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഏപ്രിൽ രണ്ടാം തീയതി വൈകിട്ട് 5:30 മണിയോടുകൂടി പനച്ചിക്കാട് സായിപ്പുകവല ഭാഗത്തുള്ള മധ്യവയസ്കന്റെ വീട്ടില്‍ കയറി ഹാളിൽ കസേരയിൽ വച്ചിരുന്ന 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ അമ്പലപ്പുഴ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്. ആർ, എസ്.ഐ സജീർ, സി.പി.ഓ മാരായ മനോജ്കുമാർ, അനുരൂപ്, ശ്രീകാന്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കുമരകം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.