കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു; കൂട്ടിക്കൽ സ്വദേശി പിടിയിൽ
സ്വന്തം ലേഖിക
കൂട്ടിക്കൽ: മൊബൈൽ മോഷ്ടാവ് പിടിയിൽ.
കൂട്ടിക്കൽ ഏന്തയാർ പാലമ്പറമ്പിൽ ഭാഗത്ത് മുത്തുശേരിൽ വീട്ടിൽ പത്മനാഭൻ മകൻ പോട്ടി സജി എന്ന് വിളിക്കുന്ന സജിമോൻ എം.പി (42)എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂടെ നിന്ന ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാത്രിപരിശോധന നടത്തുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് ഭാഗത്ത് വച്ച് ഇയാളെ പിടികൂടുന്നത്. പ്രതിയിൽ നിന്നും മോഷ്ടിച്ച 8,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കണ്ടെടുക്കുകയും ചെയ്തു.
ഇയാൾക്ക് മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് നിലവിലുണ്ട്. എസ്.ഐ മാരായ പ്രദീപ് ലാൽ, പവനൻ, സി.പി.ഓ സോണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.