മൊബൈൽ മേഖലയെ ആവശ്യസർവീസിൽ ഉൾപ്പെടുത്തണം; ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും തുറക്കുവാൻ അനുമതി വേണം; മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി മൊബൈൽ ഫോൺ& റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം : ആവശ്യസർവീസിൽ ഉൾപ്പെടുത്തി മൊബൈൽ മേഖലയിലെ വ്യപാര സ്ഥാപനങ്ങളും ആഴ്ചയിൽ രണ്ടു ദിവസംഎങ്കിലും തുറക്കുവാൻ അനുമതി തരണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു മൊബൈൽ ഫോൺ& റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ (MRRA ).
കോവിഡ് നിയന്ത്രണങ്ങളിൽ മൊബൈൽ ഷോപ്പുകളും റീചാർജിങ് സെന്ററുകളും അടച്ചത് സാധാരണപ്പെട്ടവർക്ക് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കൾക്കും മറ്റും മൊബൈൽ ഫോൺ ഓൺലൈൻ ആയി ചാർജ് ചെയ്യാനാകും എന്നാൽ വീട്ടിലിരിക്കുന്ന സ്ത്രീകളും മധ്യവയസ്ക്കരും
വയോജനങ്ങളും ആണ് ഏറെ പ്രതിസന്ധിയിൽ ആയത്.
രോഗവസ്ഥയിൽ ഉള്ളവർ ആണെങ്കിൽ അവർക്ക് ബന്ധു ജനങ്ങളുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടുവാനും സാധിക്കില്ല.
അതുപോലെ മൊബൈൽ ഫോണിന്റെ സർവീസുകൾ (റിപ്പയറിങ് ) വളരെ അത്യാവശ്യവും ആണ് ഫോൺ കേടായിട്ടു നന്നാക്കുവാൻ മാർഗ്ഗമില്ലാതെ പലരും വ്യപാരികളെ വിളിക്കുന്നുമുണ്ട്.
സർക്കാർ ആവശ്യവസ്തുവിൽ ടെലികോം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാൽ മൊബൈൽ ഫോൺ ഉപയോഗ ശൂന്യമാണെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ ബന്ധം ഉണ്ടായിട്ട് എന്ത് കാര്യം.
ഗ്രാമപ്രദേശങ്ങളിലും സാമ്പർക്ക വിലക്ക് നിലനിൽക്കുന്നിടങ്ങളിലും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നതിനാൽ അടിയന്തിരമായി മൊബൈൽ ഫോൺ മേഖലയും അവശ്യ വസ്തുവിൽ ഉൾപ്പെടുത്തി ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മൊബൈൽ ഷോപ്പുകളും റീചാർജിങ് സെന്ററുകളും തുറക്കുവാൻ സർക്കാർ അനുമതി തരണമെന്ന് മൊബൈൽ ഫോൺ റീചാർജിങ് & റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.