കോട്ടയം നഗരത്തിൽ നടുറോഡിൽ മൊബൈൽകട; ന​ഗരം വിറ്റുതുലച്ച് നഗരസഭാ അധികൃതർ; ബി എസ് എൻ എല്ലിന്റെ പില്ലർ മൊബൈൽ കടയ്ക്കകത്ത്

കോട്ടയം നഗരത്തിൽ നടുറോഡിൽ മൊബൈൽകട; ന​ഗരം വിറ്റുതുലച്ച് നഗരസഭാ അധികൃതർ; ബി എസ് എൻ എല്ലിന്റെ പില്ലർ മൊബൈൽ കടയ്ക്കകത്ത്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ന​ഗരത്തിൽ നടുറോഡിൽ മൊബൈൽകട. നഗരത്തിലെ തിരക്കേറിയ ടി ബി റോഡിൽ അനുപമ തീയേറ്ററിന് എതിർവശത്താണ് ഈ കൈയ്യേറ്റം. പൊതു നിരത്ത് പൂർണ്ണമായും കൈയ്യേറി കട നിർമ്മിച്ചിട്ട് നഗരസഭാ അധികൃതർ മാത്രം കണ്ടില്ല.

പൊതു നിരത്ത് കൈയ്യേറി കെട്ടിയടച്ച് ദിവസവാടകയ്ക്ക് മൊബൈൽകട നടത്താൻ കൊടുത്തിരിക്കുന്ന കൊള്ളലാഭക്കച്ചവടം നടക്കുന്നത് അധികാരികളുടെ മൂക്കിന് താഴെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് കൈയ്യേറി കെട്ടിയടച്ച കടയ്ക്കകത്ത് ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുള്ള പില്ലറും കാണാം. ഇത്രയധികം നഗ്നമായ കൈയ്യേറ്റം കണ്ടിട്ടും കൗൺസിലറോ നഗരസഭാ അധികൃതരോ അറിഞ്ഞില്ലായെന്നുള്ളത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.

ന​ഗരത്തിന്റെ തിരക്കേറിയ ഭാഗത്താണ് ഈ അതിക്രമം നടന്നത്. മാർക്കറ്റ് റോഡായതിനാൽ തന്നെ വഴിയാത്രകാർ ഉൾപ്പെടെയുള്ളവർക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വൻ ​ഗതാ​ഗത കുരുക്കാണ് ഇതുമൂലം ഉണ്ടാകുന്നത്.

ന​ഗരം വിറ്റുതുലച്ച് നഗരസഭാ അധികൃതർ നടത്തുന്ന കൊള്ളയ്ക്ക് പിന്നിൽ ഉന്നതർക്ക് പങ്കുണ്ടെന്നാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന ​സൂചന