കേരള പോലീസിന് മറ്റൊരു നാണക്കേടിന്റെ  തൂവൽ കൂടി; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചു മാറ്റി സ്വന്തം സിം ഇട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്‌പെൻഷൻ

കേരള പോലീസിന് മറ്റൊരു നാണക്കേടിന്റെ തൂവൽ കൂടി; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചു മാറ്റി സ്വന്തം സിം ഇട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ബന്ധുക്കൾക്ക് നൽകാതെ ഉപയോഗിച്ച എസ്ഐക്ക് സസ്‌പെൻഷൻ. കൊല്ലം ചാത്തന്നൂർ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ആയ ജ്യോതി സുധാകറിനെയാണ് സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിൽ എസ്ഐ ആയിരിക്കെ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ആണ് ഇദ്ദേഹം മോഷ്ടിച്ചതായി കണ്ടെത്തിയത്. മൊബൈൽ ഫോൺ ബന്ധുക്കളെ ഏൽപ്പിക്കാതെ സ്വന്തം സിം ഇട്ട് ഉപയോഗിക്കുകയായിരുന്നു.

മംഗലപുരം സ്വദേശിയായ അരുൺ ജെറിയുടെ ഫോണാണ് എസ് ഐ ഉപയോഗിച്ചത്. അരുൺ ജെറി ജൂൺ 18 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ ഫോണാണ് ഔദ്യോഗിക സിം കാർഡ് ഇട്ട് എസ്‌ഐ ഉപയോഗിച്ചത്. ഫോൺ കാണാനില്ലെന്ന് അരുണിന്റെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ജ്യോതി സുധാകറിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയത്. ഇതിനിടെ, എസ്.ഐ. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് മരിച്ച് ദിവസങ്ങൾ കഴിഞ്ഞ് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി. തുടർന്ന് സൈബർ സെൽ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എസ്.ഐ. ആണെന്ന് കണ്ടെത്തിയത്. ഇതിനിടെ, ജ്യോതി സുധാകറിന് ചാത്തന്നൂരിലേക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു.

യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയർന്നതോടെ ഫോൺ കോളുകളുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. . പ്രധാന തെളിവായ ഫോൺ കാണാതായതു കൂടുതൽ സംശയങ്ങൾ സൃഷ്ടിച്ചു. ബന്ധുക്കളുടെ പരാതിയിൽ, ഇഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ കണ്ടെത്താനൂള്ള ശ്രമം തുടങ്ങി. ഇതിനിടെ ജ്യോതി സുധാകർ മംഗലപുരത്തു നിന്നും ചാത്തന്നൂരിലേക്ക് സ്ഥലംമാറിയിരുന്നു.

അന്വേഷണത്തിൽ മരിച്ച യുവാവിന്റെ ഫോണിൽ ചാത്തന്നൂർ എസ്‌ഐയുടെ ഔദ്യോഗിക സിം കാർഡ് ഉപയോഗിക്കുന്നതു കണ്ടെത്തി. ഇതേത്തുടർന്ന് മൊബൈൽ ഫോൺ മംഗലപുരം സ്‌റ്റേഷനിൽ എൽപിച്ചു. എന്നാൽ വിവരം പോലീസിന്റെ ഉന്നത തലങ്ങളിൽ എത്തുകയും ഇന്നലെ സസ്‌പെൻഷൻ ഉത്തരവു പുറപ്പെടുവിക്കുകയുമായിരുന്നു.