മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു ; പോക്കറ്റിൽ കിടന്ന ഫോൺ അപ്രതീക്ഷിതമായി ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു
കാസർഗോഡ് : കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. ഓപ്പോ A5s സീരിസിൽ ഉൾപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.
കള്ളാറിൽ ക്രൗൺ സ്‌പോർട് ആൻഡ് സൈക്കിൾ എന്ന സ്ഥാപനം നടത്തുകയാണ് പ്രജിൽ മാത്യു. രാവിലെ ഒമ്പത് മണിയോടെ ഷോപ്പിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. പ്രജിൽമാത്യുവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെടുകയും, ഉടൻ തന്നെ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ഫോൺ പൂർണമായും കത്തിയ നിലയിലാണ്.
കൈക്കും കാലിനും പൊള്ളലേറ്റ പ്രജിൽ മാത്യു ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0