play-sharp-fill
മൊബൈൽ ഗെയിമുകളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം, കടം വാങ്ങിയത് തിരിച്ചടക്കാനാകതെ 22കാരൻ ജീവനൊടുക്കി; യുവാവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ്

മൊബൈൽ ഗെയിമുകളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം, കടം വാങ്ങിയത് തിരിച്ചടക്കാനാകതെ 22കാരൻ ജീവനൊടുക്കി; യുവാവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ്

ജയ്പൂർ: മൊബൈൽ ഗെയിമുകളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നേരിടുകയും ആളുകളിൽനിന്ന് കടം വാങ്ങിയത് തിരിച്ചടക്കാൻ കഴിയാതാകുകയും ചെയ്തതിനെ തുടർന്ന് 22കാരൻ ജീവനൊടുക്കി.

രാജസ്ഥാനിലെ ജയ്പൂരിൽ കാലിയപാനി പോലീസ് സ്റ്റേഷൻ പരിധിയിലെ കഡുബാനി ഗ്രാമത്തിലാണ് സംഭവം. ശ്രീനിവാസ നായക് എന്ന ലിങ്കൺ ആണ് മരിച്ചത്.

ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു യുവാവെന്ന് പോലീസ് പറയുന്നു. സ്വകാര്യ മൈനിങ് കമ്പനിയിൽ കോൺട്രാക്ട് ജോലിക്കാരനായിരുന്നു യുവാവ്. മൊബൈൽ ഗെയിമുകളിൽ പണം നഷ്ടപ്പെട്ടതോടെ നിരവധി ആളുകളിൽനിന്ന് യുവാവ് കടം വാങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി കുടുംബാംഗങ്ങൾക്കൊപ്പം അത്താഴം കഴിച്ച ശേഷം സ്വന്തം മുറിയിലെത്തി ജീവനൊടുക്കുകയായിരുന്നു. രാവിലെ മുറിയിൽനിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.