വയോമിത്രം മൊബൈല്‍ ക്ലിനിക്ക് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു; സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതി പ്രയോജനപ്പെടുത്തി കോര്‍പ്പറേഷനാണ് മൊബൈല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്
സ്വന്തം ലേഖിക
കോഴിക്കോട്: കൊവിഡ് വ്യാപനം മൂലം രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തനം മുടങ്ങിയ വയോമിത്രം മൊബൈല്‍ ക്ലിനിക്ക് വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങി
ഭട്ട് റോഡ് ദോബി ഘാനയ്ക്ക് സമീപത്തെ ഹെല്‍ത്ത് സെന്ററിലാണ് പ്രവര്‍ത്തിക്കുക.രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമയം.
സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതി പ്രയോജനപ്പെടുത്തി കോര്‍പ്പറേഷനാണ് മൊബൈല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 65ന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരം ക്യാമ്ബുകളില്‍ നിന്ന് സൗജന്യ വൈദ്യസഹായവും ഇന്‍സുലിന്‍ ഉള്‍പ്പെടെ മരുന്നും ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന രേഖയും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും കരുതണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.മഹേഷ് അറിയിച്ചു.
Third Eye News Live
0