play-sharp-fill
ഫോണിൽ എപ്പോഴും ചാര്‍ജ് നിലനിര്‍ത്താന്‍  ശ്രമിക്കാറുണ്ടോ…? ചാര്‍ജ് ചെയ്യുന്ന രീതി ശരിയല്ലാതെ വന്നാല്‍ എത്ര വിലമതിക്കുന്ന ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയും; ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം…..

ഫോണിൽ എപ്പോഴും ചാര്‍ജ് നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടോ…? ചാര്‍ജ് ചെയ്യുന്ന രീതി ശരിയല്ലാതെ വന്നാല്‍ എത്ര വിലമതിക്കുന്ന ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയും; ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം…..

സ്വന്തം ലേഖിക

കോട്ടയം: പതിവായി ഉപയോഗിക്കേണ്ടുന്ന ഫോണുകളില്‍ എപ്പോഴും ചാര്‍ജ് നിലനിര്‍ത്താന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ പലരും ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ശരിയായ രീതിയിലാണോ?

ചാര്‍ജ് ചെയ്യുന്ന രീതി ശരിയല്ലാതെ വരുമ്പോഴാണ് ഓരോ ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയുന്നത്. അതുകൊണ്ടാണ് ഫോണ്‍ വാങ്ങുന്ന ഘട്ടത്തില്‍ ഒരുപാട് സമയം ബാറ്ററി നിലനില്‍ക്കുന്നത്. പിന്നീട് നാം ചാര്‍ജ് ചെയ്യുന്നത് രീതി തെറ്റാകുന്നതിനാല്‍ ഫോണിന്റെ കപ്പാസിറ്റി കുറഞ്ഞുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടയ്‌ക്ക് ഫോണ്‍ ഉപയോഗിക്കരുത്. ഫോണിന്റെ ഒറിജിനല്‍ ചാര്‍ജര്‍ തന്നെ എപ്പോഴും ഉപയോഗിക്കുക. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടി ബാറ്ററി പൂര്‍ണമായും അവസാനിക്കാന്‍ കാത്തുനില്‍ക്കരുത്. പരമാവധി 20 ശതമാനമാകുമ്പോഴേക്കും നിര്‍ബന്ധമായും ഫോണ്‍ ചാര്‍ജ് ചെയ്തിരിക്കണം.

കഴിവതും 90 ശതമാനം വരെ മാത്രം ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. ദിവസവും ഫോണ്‍ ബാറ്ററി 100 ശതമാനം ചാര്‍ജ്ജ് ചെയ്യുന്ന രീതി ഒഴിവാക്കുക. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. ഓവര്‍ ചാര്‍ജ്ജായി ഫോണിന്റെ ബാറ്ററിക്ക് തകരാര്‍ സംഭവിക്കുമെന്നത് തെറ്റായ ചിന്താഗതിയാണ്.

ഫുള്‍ ചാര്‍ജ്ജായാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജിംഗ് നില്‍ക്കുന്നതാണ്. എന്നാല്‍ ഫോണില്‍ എപ്പോഴും 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതല്ലാത്തതിനാല്‍ ഒഴിവാക്കാവുന്നതാണ്.പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പവര്‍ ബാങ്ക് ഉപയോഗിക്കുക.

സ്ഥിരമായി പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയെ ബാധിക്കും.ഫോണ്‍ ചൂടാകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക. അമിത ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ള ഗെയിം കളിക്കുക, സൂര്യപ്രകാശം തട്ടുക, വെയിലേറ്റ് ചൂടായ സ്ഥലത്ത് ഫോണ്‍ വെക്കുക എന്നിവയെല്ലാം ഫോണ്‍ ചൂടാകുന്നതിന് കാരണമാകും.

ഇതുമൂലം ബാറ്ററി കപ്പാസിറ്റി കുറഞ്ഞേക്കും. ആവശ്യമില്ലാത്ത സമയത്തും ഫോണിന്റെ ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഓഫാക്കിയിടുക. ഫോണ്‍ ഡാര്‍ക്ക് മോഡില്‍ ഇട്ട് ഉപയോഗിക്കുന്നതും ബാറ്ററി സേവ് ചെയ്യാന്‍ സഹായിക്കും. ബ്ലൂടൂത്ത്, ഹോട്ട്‌സ്‌പോട്ട്, ലൊക്കേഷന്‍, മൊബൈല്‍ ഡാറ്റ എന്നിവ ആവശ്യമില്ലെങ്കില്‍ ഓഫാക്കിയിടുക.

സെറ്റിംഗ്‌സില്‍ ബാറ്ററി യൂസേജ് എന്ന സെക്ഷന്‍ നോക്കി നമ്മുടെ ഫോണ്‍ ഏറ്റവുമധികം ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കണ്ടെത്താം. ഇതില്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുകയോ ഓഫാക്കുകയോ ചെയ്യാം.

ആവശ്യമെങ്കില്‍ മാത്രം ഫോണിന്റെ Brightness കൂട്ടുക, അല്ലാത്തപക്ഷം എപ്പോഴും കുറച്ചിടുന്നത് ബാറ്ററി സേവ് ചെയ്യാന്‍ സഹായിക്കും.