play-sharp-fill
യാത്രക്കിടെ ഇന്‍ഡി​ഗോ വിമനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു: അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചത് ക്യാബിൻ ക്രൂ

യാത്രക്കിടെ ഇന്‍ഡി​ഗോ വിമനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു: അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചത് ക്യാബിൻ ക്രൂ

സ്വന്തം ലേഖകൻ
ഡല്‍ഹി: യാത്രക്കിടെ ഇന്‍ഡി​ഗോ വിമനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു.

ഇന്‍ഡിഗോയുടെ ദിബ്രുഗഡ്-ഡല്‍ഹി വിമാനത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.


തീ പിടച്ചതോടെ കൃത്യസമയത്ത് തന്നെ ക്യാബിന്‍ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാല്‍ വലിയ അപകടമൊഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ യാത്രക്കാര്‍ക്കോ ക്യാബിന്‍ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ അറിയിച്ചു.

ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇന്‍ഡി​ഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണില്‍ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്. തുടര്‍ന്ന് ക്യാബിന്‍ ക്രൂ തീയണക്കുകയായിരുന്നു.

‘അപകടകരമായ സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ക്രൂവിന് പരിശീലനം ലഭിച്ചിട്ടുണ്ട്, അവര്‍ സ്ഥിതിഗതികള്‍ വേഗത്തില്‍ കൈകാര്യം ചെയ്തു. ആര്‍ക്കും ഒരു അപകടവും സംഭവിച്ചിട്ടില്ല.’ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായും ഇന്‍ഡിഗോ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.