കരുനാഗപ്പള്ളി മുൻ എം എൽ എ .ആർ.രാമചന്ദ്രൻ അന്തരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി:കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎ ആർ. രാമചന്ദ്രൻ (62) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു അന്ത്യം. സിപിഐ മുൻ ജില്ലാ സെക്രട്ടറിയാണ്.
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി, സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് (ചൊവ്വാ )ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും.
ഇവിടെ പൊതുദർശനമുണ്ടാകും. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും. സംസ്കാരം നാളെ (ബുധൻ) കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.
Third Eye News Live
0