play-sharp-fill
കോട്ടയം മാർക്കറ്റ് റോഡ് കൈയ്യേറി പച്ചക്കറി മൊത്തവ്യാപാരം; നൂറിലധികം ചാക്ക് പച്ചക്കറി നടുറോഡിൽ ഇറക്കി വെച്ച് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിട്ടും തിരിഞ്ഞു നോക്കാതെ നഗരസഭയും പോലീസും; ഉദ്യോഗസ്ഥർക്ക് മാസപ്പടി ലഭിക്കുന്നുണ്ടെന്ന് ഒരു വിഭാഗം വ്യാപാരികൾ

കോട്ടയം മാർക്കറ്റ് റോഡ് കൈയ്യേറി പച്ചക്കറി മൊത്തവ്യാപാരം; നൂറിലധികം ചാക്ക് പച്ചക്കറി നടുറോഡിൽ ഇറക്കി വെച്ച് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിട്ടും തിരിഞ്ഞു നോക്കാതെ നഗരസഭയും പോലീസും; ഉദ്യോഗസ്ഥർക്ക് മാസപ്പടി ലഭിക്കുന്നുണ്ടെന്ന് ഒരു വിഭാഗം വ്യാപാരികൾ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിൽ എന്ത് തോന്ന്യാസവും ആകാം എന്ന് തെളിയിക്കുന്ന കാഴ്ചകളാണ് മാർക്കറ്റിൽ പരിശോധന നടത്തിയ തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിന് ലഭിച്ചത്. കോട്ടയം മാർക്കറ്റിനുള്ളിലെ റോഡ് കയ്യേറി പച്ചക്കറി മൊത്തക്കച്ചവടം നടത്തുന്നത് പി എസ് എം എന്ന സ്ഥാപനമാണ്. ത്രാസ് സ്ഥാപിച്ചിരിക്കുന്നത് പോലും റോഡിലേയ്ക്ക് അഞ്ച് മീറ്ററിലധികം ഇറക്കിയാണ്. ലോറികൾ നടുറോഡിൽ നിർത്തി പച്ചക്കറി ഇറക്കുന്ന സംഘം കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കുന്നില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ അതിക്രമം കണ്ടിട്ടും നടപടി എടുക്കാത്തത് ഉദ്യോഗസ്ഥർക്ക് മാസപ്പടി ലഭിക്കുന്നതിനാലാണെന്ന് ഒരു വിഭാഗം വ്യാപാരികൾ പറയുന്നു.  തെളിവ് സഹിതം വാർത്ത പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഈ തോന്ന്യവാസത്തിനെതിരെ ചെറുവിരലനക്കാത്തത് ഈ ആരോപണം  ശരി വെയ്ക്കുന്നു


കോട്ടയം ചന്തയ്ക്കുള്ളിൽ എം.എൽ റോഡിൽ നിന്നും  അനുപമ തീയറ്റർ ജംഗ്ഷനിലേക്ക് പോകുന്ന റോഡിന് എതിർവശത്താണ്  നാട്ടുകാരെ മുഴുവൻ വെല്ലുവിളിച്ച് തമിഴ്നാട് സ്വദേശി  അധികൃത പച്ചക്കറി കച്ചവടം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ സമയങ്ങളിൽ ഏറ്റവും തിരക്കേറിയ മാർക്കറ്റാണ് കോട്ടയത്തേത്. ഈ മാർക്കറ്റിൽ ഏറ്റവും തിരക്കുള്ള പ്രദേശമാണ് എം.എൽ റോഡിൽ നിന്നു ടി.ബി റോഡിലേക്ക് കയറുന്ന സ്ഥലം. ഈ സ്ഥലം ആണ് ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാരൻ

. എം.എൽ റോഡിൽ വഴിയോരത്ത് പച്ചക്കറിക്കച്ചവടം അനുവദിച്ചിട്ടില്ല. ഇവിടെ കടകളിൽ മാത്രമാണ് സാധനങ്ങൾ വിൽക്കുന്നത്. എന്നാൽ, ഇത് പരിഗണിക്കാതെയാണ് ഈ അനധികൃതക്കച്ചവടം.

ചാക്കിൽക്കെട്ടിയ പച്ചക്കറികൾ റോഡിലേക്ക് ഇറക്കി വച്ചിരിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. നൂറിലധികം ചാക്കുകളാണ് ഇത്തരത്തിൽ ഇവിടെ ദിവസവും അടുക്കി വയ്ക്കുന്നത്. ഈ ചാക്കുകളും ചാക്ക് കയറ്റാനായി എത്തുന്ന വാഹനങ്ങളും തൊഴിലാളികളും കൂടി ചേരുന്നതോടെ ഈ റോഡിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും. ഓണത്തിരക്ക് കൂടി എത്തിയതോടെ നഗരം വൻ കുരുക്കിലാണ്

റോഡ് കയ്യേറി ചാക്ക് ചാക്ക്കെട്ടും ത്രാസും സ്ഥാപിച്ച് കച്ചവടം ചെയ്യുന്ന സംഘത്തിന് എതിരെ നഗരസഭ അധികൃതരോ പൊലീസോ പൊതുമരാമത്ത് വകുപ്പോ യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ല. കോട്ടയം നഗരത്തിൽ നാഥനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ആർക്കും നഗരത്തിൽ എവിടെയും  കയ്യേറാം ,ആരും ഒന്നും ചോദിക്കില്ല എന്ന സ്ഥിതിയാണ്. ഇതൊക്കെ ആരോട് പറയാനാണ്?