മിഷന്‍ അരിക്കൊമ്പന്‍; മയക്കുവെടി വയ്ക്കാന്‍ ദൗത്യസംഘത്തിന് നിര്‍ദ്ദേശം; മോക്‌ഡ്രില്‍ ഇന്ന് ഉച്ചയ്ക്ക്; കാലാവസ്ഥ അനുകൂലമെങ്കില്‍ വെള്ളിയാഴ്ച്ച ആനയെ പിടികൂടും
സ്വന്തം ലേഖിക
ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ ദൗത്യസംഘത്തിന് നിര്‍ദ്ദേശം നല്‍കി വനം വകുപ്പ്.
കാലാവസ്ഥ അനുകൂലമെങ്കില്‍ വെള്ളിയാഴ്ച്ച ആനയെ പിടികൂടും. അതിന് ശേഷം കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചാല്‍ മതിയെന്ന തീരുമാനത്തിന് മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി അനുമതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് മോക്ക്ഡ്രില്‍ നടത്തും. ദൗത്യസംഘവുമായുള്ള ചര്‍ച്ചയിലാണ് വനംവകുപ്പ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്.
പെരിയാര്‍ വന്യജീവി സങ്കേതവും അഗസ്ത്യാര്‍കൂട വനമേഖലയുമാണ് പരിഗണിക്കുന്ന പ്രധാന ഇടങ്ങള്‍. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യ, മോട്ടോര്‍ വാഹന വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രില്ലാണ് നടക്കുക.
ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നല്‍കും. ദൗത്യ മേഖലയ്ക്ക് സമീപമാണ് അരികൊമ്പന്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നത്.
301 കോളനിയിലുള്ള സൂര്യന്‍, സുരേന്ദ്രന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളെ മോക്ഡ്രില്ലിനായി ഇന്ന് പദ്ധതി നടപ്പിലാക്കാന്‍ നിശ്ചയിച്ച സിമന്റുപാലത്തെത്തിക്കും.