ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി ; കോട്ടയം വൈക്കം സ്വദേശിയ്ക്കായുള്ള അന്വേഷണം ആരംഭിച്ച് തലയോലപറമ്പ് പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടയം വൈക്കം സ്വദേശി സഞ്ജയ് (19) എന്ന യുവാവിനെയാണ് കാണാതായത്.
ഡിസംബര്‍ 30ന് ഗോവയില്‍ എത്തിയ സഞ്ജയിനെ പുതുവല്‍സര ആഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗമാണ് സഞ്ജയ് ഗോവക്ക് പോയത്. സഞ്ജയുടെ മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഞ്ജയുടെ ബന്ധുക്കള്‍ തലോയലപ്പറമ്പ് പൊലീസിലാണ് പരാതി നല്‍കിയത്.സംഭവത്തില്‍ ഗോവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0