സ്കൂ​ളി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു നാ​ടു​വിട്ടു; മൊ​ബൈ​ൽ ഫോ​ൺ ഓ​ൺ ചെ​യ്ത​തോ​ടെ​ സൈ​ബ​ർ സെ​ല്ലി​ൽ വി​വ​രം കി​ട്ടി ; കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കണ്ടെത്തി

സ്കൂ​ളി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു നാ​ടു​വിട്ടു; മൊ​ബൈ​ൽ ഫോ​ൺ ഓ​ൺ ചെ​യ്ത​തോ​ടെ​ സൈ​ബ​ർ സെ​ല്ലി​ൽ വി​വ​രം കി​ട്ടി ; കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കണ്ടെത്തി

സ്വന്തം ലേഖകൻ

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ളി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി. മ​ല​യോ​ര​ത്തെ ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. പാ​ലാ വ​യ​ലി​ലെ തോ​മ​സ് റോ​യി (16), ത​യ്യേ​നി​യി​ലെ ടി.​കെ. ആ​കാ​ശ് (16) എ​ന്നി​വ​രെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് ര​ണ്ട് കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ സ്കൂളിലേക്കാണ് സ്കൂ​ട്ട​റി​ൽ ആ​ദ്യം പോ​യ​ത്. രാ​ത്രി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പു​ല​ർ​ച്ചെ കാ​ഞ്ഞ​ങ്ങാ​ട് എ​ത്താ​റാ​വു​മ്പോ​ഴേ​ക്കും മൊ​ബൈ​ൽ ഫോ​ൺ ഓ​ൺ ചെ​യ്ത​തോ​ടെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​ൽ വി​വ​രം കി​ട്ടി​യ​ത്. ഇ​തോ​ടെ ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നി​ർ​ദേശ​ത്തെതു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം ന​ഗ​ര​ത്തി​ൽ അ​രി​ച്ചു പെ​റു​ക്കി​യാ​ണ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.