play-sharp-fill
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായ എസ് ഐ രാജേഷ് തിരിച്ചെത്തി; ഒരു ദിവസത്തെ അവധി കഴിഞ്ഞ് രാജേഷ് ഇന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരായി; കാണാതായതിന്റെ പേരിൽ ബന്ധുക്കൾ നൽകിയ പരാതിയിൻ മേൽ കേസെടുത്ത അയർക്കുന്നം പോലീസ് എസ് ഐ രാജേഷിനെ മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കും

കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്താതിരുന്ന സംഭവത്തിൽ വഴിത്തിരുവ്.

വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ രാജേഷിനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.

വെള്ളിയാഴ്ച രാത്രിയിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്ക് പോയിരുന്നതാണ് രാജേഷ്. എന്നാൽ ശനിയാഴ്ച രാത്രിയായിട്ടും രാജേഷ് വീട്ടിലെത്തിയില്ല. ഇതോടെയാണ് ബന്ധുക്കൾ അയക്കുന്നം പോലീസിൽ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെ വീട്ടിലേക്ക് പോകാൻ നേരം ഞായറാഴ്ച ഒരു ദിവസത്തെ അവധിയും വാങ്ങിയാണ് രാജേഷ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. അതുകൊണ്ടുതന്നെ ഇന്നലെ രാജേഷ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ജോലിക്ക് ഹാജരാകേണ്ടതില്ലായിരുന്നു.

ഇന്ന് രാവിലെ ജോലിക്ക് എത്തും എന്ന പ്രതീക്ഷയിൽ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ കാത്തിരിക്കുമ്പോഴാണ് രാവിലെ തന്നെ രാജേഷ് ജോലിക്കായി സ്റ്റേഷനിൽ ഹാജരായത്.

എന്നാൽ രാജേഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൻ മേൽ പോലീസ് കേസെടുത്തതോടെ അയർക്കുന്നം പോലീസ് രാജേഷിനെ രാവിലെ തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

രാജേഷ് തിരികെയെത്തിയതോടെ രണ്ടുദിവസം നീണ്ടുനിന്ന പോലീസിന്റെ അങ്കലാപ്പിന് അവസാനമായി.

.