video
play-sharp-fill
കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഫയര്‍ഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുത്തു

കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഫയര്‍ഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുത്തു

കോഴിക്കോട് : കൊയിലാണ്ടിയില്‍ കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുത്താമ്ബി കണിയാണി ചന്തുവാണ് മരിച്ചത്.80 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ മുതലാണ് ചന്തുവിനെ കാണാതായത്.തുടര്‍ന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. കിണറ്റില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.