play-sharp-fill
പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ല: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ല: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

 

മലപ്പുറം: വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകള്‍ ഇനായ മെഹറിന്‍ എന്നിവരെയാണ് കാണാതായത്.

 

ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടില്‍നിന്ന് മകളുമായി പോയതാണ് സഫീർ. കുടുംബ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോകുന്നത്. ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. ബന്ധുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.

 

സഫീർ കഴിഞ്ഞ ആറ് വർഷമായി ചെന്നൈയിൽ കൂൾബാർ നടത്തുകയാണ്. ചെമ്മാടുള്ള ഭാര്യവീട്ടിൽ നിന്നാണ് ഇന്നലെ സഫീർ കുഞ്ഞിനെയും കൊണ്ട് പോയത്. പിന്നീട് സഫീറിനേയും കുഞ്ഞിനേയും കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. 6363375667 , 97462 49984 , 9947546982.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group