കോട്ടയം പനച്ചിക്കാട് നിന്ന് പന്ത്രണ്ടുവയസുകാരനെ കാണാതായി

കോട്ടയം പനച്ചിക്കാട് നിന്ന് പന്ത്രണ്ടുവയസുകാരനെ കാണാതായി

കോട്ടയം: പനച്ചിക്കാട് നിന്ന് പന്ത്രണ്ടുവയസുകാരനെ കാണാതായതായി പരാതി. കുഴിമറ്റം നെടുംചിറ ഹൗസ് അഭിനവി(12)നെയാണ് കാണാതായത്. വൈകുന്നേരം ട്യൂഷൻ ക്ലാസിന് പോയപ്പോഴാണ് സംഭവം.

കാണാതാകുമ്പോൾ കാക്കി ടിഷർട്ടും ക്രീം കളർ നിക്കറും വേഷം. കറുപ്പും ആഷ്കളറും കലർന്ന സ്കൂൾ ബാ​ഗ്കയ്യിലുണ്ടായിരുന്നു.

ഇരു നിറം നല്ല തടിച്ച ശരീര പ്രകൃതി ഏകദേശം അഞ്ചര അടി ഉയരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
Ph-0481 2430587, 94979 47162

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group