അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളെ കടന്നുപിടിച്ച സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളെ കടന്നുപിടിച്ച സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖിക

മൂവാറ്റുപുഴ: പിറവം അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ.

റൂറല്‍ എസ്‌പി വിവേക് കുമാറാണ് ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത്, ബൈജു എന്നീ ഉദ്യോഗസ്ഥരാണ് സസ്‌പെൻഷന് വിധേയമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ഇന്നലെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരീതിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ബൈജുവിനെ വിട്ടയച്ചു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു കേസിനാസ്‌പദമായ സംഭവം. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്‌ഭാഗത്ത് നിന്നിരുന്ന യുവതികള്‍ ഉള്‍പ്പെടുന്ന സംഘത്തോട് മഫ്തിയിലായിരുന്ന പരീതും ബൈജുവും കയര്‍ക്കുകയായിരുന്നു.

ഇതിനിടെ സ്ത്രീകളെ ഇവര്‍ കടന്നുപിടിച്ചു. യുവതികള്‍ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചു. നാട്ടുകാര്‍ വളഞ്ഞുവച്ച ഇവരെ സ്ഥലത്തെത്തിയ പൊലീസുകാരാണ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്.