play-sharp-fill
സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ; വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ അറസ്റ്റില്‍ ; ഭീഷണി മുഴക്കിയത് സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിന്റെ പേരിൽ

സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ; വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ അറസ്റ്റില്‍ ; ഭീഷണി മുഴക്കിയത് സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിന്റെ പേരിൽ

സ്വന്തം ലേഖകൻ

മുംബൈ: സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയില്‍ പിടിയില്‍. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.

സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നു. വിമാനങ്ങളിലെ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം ഇരകട്ടിയാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് ദിവസത്തിനിടെ 12 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.