play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധം ; പ്രതിഫലമായി നല്‍കിയിരുന്നത് മദ്യവും സിഗരറ്റും; ഇരുപത്തിനാലുകാരിയായ അധ്യാപിക ഒടുവില്‍ പിടിയിൽ 

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധം ; പ്രതിഫലമായി നല്‍കിയിരുന്നത് മദ്യവും സിഗരറ്റും; ഇരുപത്തിനാലുകാരിയായ അധ്യാപിക ഒടുവില്‍ പിടിയിൽ 

ടെക്‌സസ്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം.

അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡൻ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച്‌ നിരവധി ആണ്‍കുട്ടികളെയാണ് യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് ഇരുപത്തിനാലുകാരിയായ ജേഡൻ ചാള്‍സ്.

അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവാണ് ചാള്‍സിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തങ്ങളുടെ മകൻ അനുമതിയില്ലാതെ ഒരു അധ്യാപികയ്ക്കൊപ്പം സ്കൂളില്‍ നിന്ന് പുറത്ത് പോകുന്നു എന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നിലവില്‍ പരാതിയുമായി നാല് വിദ്യാർഥികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ മൊത്തം 12 ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു. ആരോപണത്തെ തുടർന്ന് യുവതി ജോലി രാജിവച്ചു.

ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പ്രതി നേരിടുന്നത്. അധ്യാപികയായി ജോലി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതി ആണ്‍കുട്ടികള്‍ക്കായി സിഗരറ്റുകള്‍ വാങ്ങി തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അഗുവ ഡള്‍സ് ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്നതിന് മുൻപ് യുവതി രണ്ട് വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിരുന്നു. പ്രതിവിദ്യാർഥികള്‍ക്കൊപ്പമുണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ആലീസ് പൊലീസ് ഡിപ്പാർട്ട്‌മെൻറിലെ ചീഫ് ഈഡൻ ഗാർഷ്യ പറഞ്ഞു.

യുവതി ഒരു ഹോട്ടലില്‍ ഒരു വിദ്യാർത്ഥിയുമായി നില്‍ക്കുന്ന വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇരകളെ കണ്ടെത്താൻ പൊലീസ് പദ്ധതിയിടുന്നുണ്ട്. 2021ല്‍ ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി-കിങ്സ്‌വില്ലില്‍ നിന്ന്