play-sharp-fill
മിന്നല്‍ മുരളിയുടെ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു; സംഭവം തൊടുപുഴ കുമാരമംഗലത്ത്; ഡി കാറ്റഗറി പഞ്ചായത്തില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് നാട്ടുകാര്‍; കളക്ടറുടെ അനുമതിയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍; സംഭവത്തില്‍ ഇടപെട്ട് പൊലീസ്

മിന്നല്‍ മുരളിയുടെ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു; സംഭവം തൊടുപുഴ കുമാരമംഗലത്ത്; ഡി കാറ്റഗറി പഞ്ചായത്തില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് നാട്ടുകാര്‍; കളക്ടറുടെ അനുമതിയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍; സംഭവത്തില്‍ ഇടപെട്ട് പൊലീസ്

സ്വന്തം ലേഖകന്‍

തൊടുപുഴ: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന സിനിമയ്ക്ക് എതിരെ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഡി കാറ്റഗറിയിലുള്ള പഞ്ചായത്താണെന്നും ഷൂട്ടിംഗ് അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാര്‍ അവകാശപ്പെട്ടു. ഒടുവില്‍ പൊലീസെത്തി ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. എന്നാല്‍ അനുമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ പൊലീസ് സംരക്ഷണത്തില്‍ ചിത്രീകരണം പുനഃരാരംഭിച്ചു.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പര്‍ ഹിറ്റായ ‘ഗോദ’യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.